അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. കാബൂളില്‍ ഷിയാ പള്ളിയില്വെളളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കു നേരെയാണ് ചാവേറാക്രമണം ഉണ്ടായത്.
ദഷ്ത് ഇ ബര്‍ച്ചി ജില്ലയിലെ ഇമാം ഷിയ പളളിക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. ആദ്യം വെടിയുതിര്‍ക്കുകയും പീന്നീട് സ്ഫോടനം നടത്തുകയുമായിരുന്നു. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.
പടിഞ്ഞാറന്‍ കാബൂളിലെ ഇമാം സമാന് ഷിയാ പള്ളിയിലും സെന്‍ട്രല്‍ ഗോര്‍ പ്രവിശ്യയില്‍ ചാവേര്‍ സ്ഫോടനത്തില്‍ 33 പേരുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പരിക്കേറ്റതില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post