ഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച മുദ്ര ബാങ്കിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷംരൂപവരെ വായ്പ നല്കാന് ലക്ഷ്യമിട്ടാണ് ബാങ്ക് തുടങ്ങിയത്. 20,000 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം.
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ നിയന്ത്രണവും ഇനി ‘മൈക്രോ യൂണിറ്റ്സ് ഡവലപ്മെന്റ് റീഫിനാന്‍സ് ഏജന്‍സി’ എന്ന ചുരുക്കപ്പേരുള്ള മുദ്രയ്ക്കായിരിക്കും.
രാജ്യത്ത് 5.77 കോടി ചെറുകിട ബിസിനസ് യൂണിറ്റുകളാണുള്ളത്. ഇവയ്ക്ക് ധനസഹായം ലഭ്യമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
Discussion about this post