സൂപ്പര്‍ താരം കമലഹാസന് നായകനായ ഉത്തമവില്ലന്‍ എന്നസിനിമയുടെ റിലീസ് നിര്‍ത്തിവെക്കണമെന്ന് ആവിശ്യപ്പെട്ട് വിശ്വഹിന്ദു പരീക്ഷത്തിന്റെ തമിഴ്നാട് ഘടകം രംഗത്തെത്തി.ഹൈന്ദവ വികാരം മുറിവേല്‍പ്പിക്കുന്ന ഗാനരംഗം ഉള്ളതിനാലാണ് ചിത്രം നിരോധിക്കണമെന്ന് പറഞ്ഞ് വഎച്ച്പി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
വിഷ്ണു ഭഗവാന്റെ ഭക്തനായ പ്രഹ്ളാദനും പിതാവ് ഹിരണ്യകശിപുവും തമ്മിലുള്ള സംഭാഷണത്തെ ചെറുതാക്കുന്ന ഉള്ളടക്കമാണ് ഈഗാനത്തിന്റെതെന്നുമാണ് പരാതി.
നടന് രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമ അടുത്ത ദിവസം തിയ്യേറ്ററില്‍ എത്തിക്കാനിരിക്കെയാണ് വിഎച്ച്പിയുടെ ഈ നീക്കം.
Discussion about this post