നിലവില്‍ കാല്‍നൂറ്റാണ്ട പഴക്കമുള്ള ജംബോ ജെറ്റ് വിമാനങ്ങളില്‍ നിന്ന് മാറി ഇന്ത്യയിലെ വിവിഐപി യാത്രകള്‍ക്കായി അത്യാധുനിക ചെക്നോളജിയുള്ള ബോയിംഗ് വിമനങ്ങള്‍ ഇന്ത്യ വാങ്ങുന്നു. മിസൈലുകളെ വരെ ചെറുക്കാനാകുന്ന സുരക്ഷ സംവിധാനമുള്ള വിമാനങ്ങള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ഇന്ത്യയിലെത്തും. മാര്‍ച്ചിനു മുന്‍പ് മൂന്ന് ബോയിംഗ് 777-300 വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതില്‍ രണ്ടു വിമാനങ്ങള്‍ വിവിഐപികളുടെ യാത്രയ്ക്കായി ഉപയോഗിക്കും.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ പോലെ വിവിഐപി യാത്രയ്ക്ക് മാത്രമായി ഇന്ത്യയില്‍ പ്രത്യേക വിമാനം ഇല്ലെന്ന കുറവാണ് ഇതോടെ പരിഹരിക്കപ്പെടുക. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ എയര്‍ ഇന്ത്യ വണ്‍ എന്നാണ് അറിയപ്പെടുന്നത്.പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ഇപ്പോള്‍ ബോയിംഗ് 747-400 വിമാനമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ തദ്ദേശീയ യാത്രകള്‍ക്കും അയല്‍ രാജ്യ യാത്രകള്‍ക്കുമായി എംബ്രെയര്‍ 135, എംബ്രയര്‍ 145, കസ്റ്റമൈസ്! ബോയിംഗ് ബിസിനസ് ജെറ്റുകളുമുണ്ട്. ബോയിംഗ് വിമാനങ്ങള്‍ വിവിഐപി യാത്രകളില്ലാത്തപ്പോള്‍ സാധാരണ സര്‍വീസുകള്‍ക്കും നല്‍കാറുണ്ട്.
കാല് നൂറ്റാണ്ട് പഴക്കമുള്ള ബോയിംഗ് വിമാനങ്ങളാണ് രാഷ്ട്രത്തെ ഏറ്റവും സുരക്ഷ വേണ്ട വിവിഐപികള്‍ ഉപയോഗിക്കുന്നതെന്നത് െേറ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. വിദേശ രാജ്യങ്ങളില്‍ വിമാനം കേടായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ ശത്രുക്കളുടെ ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാന്‍ അത്യാധുനിക സുരക്ഷയുള്ള വിമാനങ്ങള്‍ വേണ്ടതുണ്ടെന്ന് പ്രതിരോധ വിഭാഗവും എയര്‍ ഇന്ത്യയും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
നിലവില്‍ കാര്യമായ സാങ്കേതിക സുരക്ഷാ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും രാജ്യത്ത വിവിഐപികളുടെ ആകാശയാത്രകള്‍ക്കായി മാത്രം പുതിയ വിമാനം ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.
ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് (പാലം എയര്‍ഫോഴ്സ് ബേസ്) എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ എത്തുക.
Discussion about this post