സനാ: പോരാട്ടം രൂക്ഷമായ യെമനില്‍ കുടുങ്ങിയവരെ വിമാനമാര്‍ഗം ഒഴിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിച്ചു. ആകാശമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതോടൊപ്പം യെമനിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യ പൂട്ടി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കേന്ദ്രമന്ത്രി വി.കെ.സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.
സനായില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 18 പ്രത്യേക സര്‍വ്വീസുകളിലായി 2,900 പേരെ എയര്‍ ഇന്ത്യ ജിബൂത്തിയിലെത്തിച്ചു. കപ്പല്‍ മാര്‍ഗം ഇതുവരെ 1670പേരെ രക്ഷിക്കാനായി. 4,640 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ള 5600 പേരെ യെമനില്‍ നിന്ന് ഇന്ത്യയ്ക്ക് ഒഴിപ്പിക്കാനായി. അതേസമയം, സ്ത്രീകളും കുട്ടികളും അടങ്ങുന്ന 382 അംഗ സംഘം ഇന്നലെ നെടുമ്പാശേരിയിലെത്തിയി. യെമനില്‍ നിന്നും വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ആയിരകണക്കിന് ആളുകളാണ് വിമാനങ്ങളില്‍ കയറിപ്പറ്റാനായി സന വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.
കപ്പല്‍ മാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ കൂടി തുടരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. . ജിബൂത്തിയില്‍ നിന്നും ഐഎന്‍എസ് ടര്‍കഷ് രക്ഷാപ്രവര്‍ത്തനത്തിനായി ഏദനിലേക്ക് തിരിച്ചിട്ടുണ്ട്. ഐഎന്‍സ് മുംബൈയും, കവരത്തിയില്‍ നിന്നും കപ്പലും രക്ഷാദൗത്യത്തിന് തയാറാണെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post