തെഹ്റാന്: ഇറാന്, ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ 129ഓളം പേര് മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാത്രിയോടെയാണ് ഇറാഖ് ഇറാന് അതിര്‍ത്തി ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്, ഇറാഖ് രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. കുര്‍ദ് ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയിലും ഭൂചലനത്തെ തുര്‍ന്ന് പ്രകമ്പനമുണ്ടായി.
ഭൂചലനത്തെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. രാത്രി വൈകിയും ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതായി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post