ദീപികാ പദുകോണിന്റെ സ്ത്രീ ശാക്തീകരണ വീഡിയോ മൈ ചോയ്സിന് മലയാളി യുവാക്കളുടെ വേര്‍ഷന്‍ പുറത്ത് വന്നു.സോഷ്യല്‍ മീഡിയ വിമര്‍ശനത്തിനൊപ്പം പുരുഷ സ്വാതന്ത്ര്യത്തിന്റെ പുതുവഴികള്‍ അവതരിപ്പിക്കുകയാണ് ഈ വീഡിയോ.
ദീപികാ പദുകോണിന്റെ മൈ ചോയ്സ് എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് ഇതിന് പല സ്കൂഫുകളും പുറത്ത് വന്നത്.
ലാലിസം,കെ എം മാണി,വിനയന്,പിസി ജോര്‍ജ്ജ്,കുഞ്ഞാലിക്കുട്ടി ഇങ്ങനെ എല്ലാവരെയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികളുടെ ഫെയ്സ് ബുക്ക് പൊങ്കാലയടക്കം വീഡിയോയില്‍ വിമര്‍ശനത്തിന് വിധേയകമാകുന്നുണ്ട്. ഐഐടി ബോംബെയിലെ വിദ്യര്‍ത്ഥികളാണ് വീഡിയോയ്ക്ക് പിന്നില്‍.വീഡിയൊ ഇതിനകം വൈറലായി കഴിഞ്ഞു.
[youtube url=”https://www.youtube.com/watch?v=jszj86uIY-Q” width=”500″ height=”300″]
Discussion about this post