ഗാസിയാബാദ്: സൈന്യത്തില്‍ യാദവ് റെജിമെന്റ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് യാദവ് മഹാസഭയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 20 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. മറ്റു സമുദായങ്ങള്‍ സൈന്യത്തില്‍ പ്രത്യേകം റെജിമെന്റുകള്‍ ഉണ്ടെന്നിരിക്കെ യാദവന്മാര്ക്കായി അഹിര്‍ റെജിമെന്റ് രൂപവത്കരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ഇന്ത്യചൈന, കാര്‍ഗില്‍ യുദ്ധങ്ങളിലും പാര്‍ലമെന്റ്, അക്ഷര്‍ധാം ആക്രമണത്തിലും യാദവ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
രാജ്യത്തിനു വേണ്ടി ഞങ്ങള്‍ ജീവത്യാഗം നടത്തുമ്പോള്‍ എന്തു കൊണ്ട് ഒരു റെജിമെന്റ് അനുവദിച്ച് തരുന്നില്ലെന്ന് എഐവൈഎം സെക്രട്ടറി ജനറല്‍ സത്യപ്രകാശ് യാദവ് ചോദിച്ചു.
Discussion about this post