ചെന്നൈ: കമല്‍ഹാസന്‍ അഭിനയിച്ച പുതിയ ചിത്രം ഉത്തമവില്ലന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനയും രംഗത്ത്. കമലഹാസനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് പോലിസില്‍ പരാതി നല്‍കി.
മതവികാരത്തെ വ്രണപ്പെടുത്തതാണ് ചിത്രമെന്ന് ഐഎന്‍എല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി എം നസീര്‍ ആരോപിച്ചു. വിവാദങ്ങളുണ്ടാക്കി പ്രശസ്തി നേടാനുള്ള ശ്രമമാണ് കമലഹാസന്‍ നടത്തുന്നതെന്ന് നസീര്‍ ചെന്നൈ പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
നേരത്തെ ഹിന്ദു ദൈവങ്ങളെ അപഹസിക്കുന്ന ചിത്രത്തിലെ ഗാനരംഗത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് വിഎച്ചപിയുടെ ആവശ്യം. നേരത്തെ കമലഹാസന്റെ വിശ്വരൂപം എന്ന സിനിമ മുസ്ലിം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു
Discussion about this post