തിരുവനന്തപുരം: രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ചലച്ചിത്രം പദ്മാവതി കേരളത്തില്‍ റീലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി.
സഞ്ജയ് ലീല ബന്‍സാലി, ദീപിക പദുക്കോണിനെ നായികയാക്കി ഒരുക്കിയ ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പദ്മാവതിയെ ചിത്രീകരിച്ചിരിക്കുന്നത് ചരിത്രം വളച്ചൊടിച്ചാണെന്നും, മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി രജപുത്ര സംഘടനയായ കര്‍ണി സേന രംഗത്തെത്തുകയായിരുന്നു. സിനിമ രാജ്യത്ത് എവിടെ പ്രദര്‍ശിപ്പിച്ചാലും ആ തീയേറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന തലവന്‍ സുക്ദേവ് സിംഗ് ഭീഷണി മുഴക്കിയിരുന്നു.
ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചരിത്രം വളച്ചൊടിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.
Discussion about this post