തിരുവനന്തപുരം: മതപരിവര്‍ത്തനത്തിന് വിധേയായി മുസ്ലീം യുവാവിനെ വിവാഹം ചെയ്ത വൈക്കം സ്വദേശിനി അഖിലയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ എന്ന ചോദ്യം തന്റെ ഉറക്കം കെടുത്തുന്നതായി ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചു.
അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നമാണെന്നും ജോയ് മാത്യൂ പറഞ്ഞു.
ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നം തന്നെ .
എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു
ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത
നിങ്ങളുടേയോ?
https://www.facebook.com/JoyMathew4u/photos/a.299429403549906.1073741829.297023480457165/863488083810699/?type=3
Discussion about this post