ജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വംശീയ അധിക്ഷേപം. കാറിലെത്തിയ അക്രമികള്‍ പ്രതിമയില്‍ വെളുത്ത പെയിന്റൊഴിച്ച് വികൃതമാക്കിയശേഷം കടന്നുകളഞ്ഞു.
‘വംശീയ വിരോധിയായ ഗാന്ധി പരാജയപ്പെടണം’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അക്രമികള്‍ ഉയര്ത്തിക്കാട്ടിയിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗാന്ധിജി അഭിഭാഷക വേഷത്തിലുള്ള ലോകത്തിലെ ഏകപ്രതിമയാണിത്. ദക്ഷിണാഫ്രിക്കന്‍ വാസ കാലത്ത് ഗാന്ധിജി താമസിച്ചിരുന്നതും അഭിഭാഷകവൃത്തി നിര്‍വഹിച്ചതുമായ സ്ഥലത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.
Discussion about this post