ഡല്‍ഹി: ഭരണനിര്‍വഹണവും നയരൂപവത്കരണവും പാര്‍ലമെന്റിന്റെ ചുമതലയാണെന്നും അതില്‍ ജുഡീഷ്യറി ഇടപെടരുതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമനിര്‍മാണം ജുഡീഷ്യറി പാര്‍ലമെന്റിന് വിട്ടുകൊടുക്കണം. ഭരണഘടന അനുശാസിക്കുന്ന അധികാര വിഭജന തത്വത്തെ (seperation of power) ന്യായാധിപര്‍ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ വ്യവസ്ഥയില്‍ അഭിമാനമുണ്ടെന്നും നീതിന്യായ വ്യവസ്ഥയ്ക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. ഭരണനിര്‍വഹണ വിഭാഗം എന്തെങ്കിലും തെറ്റുവരുത്തിയാല്‍ നീതിന്യായ വ്യവസ്ഥ ഇടപെടണം. ഭരണവും നയരൂപവത്കരണവും ആരുടെ ചുമതലയാണോ അവരെ അതിന് അനുവദിക്കുകയാണ് വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശമുയര്‍ത്തിയ സാഹചര്യത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിലും തീര്‍പ്പാക്കാന്‍ സമയമെടുക്കുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post