മൂന്നാര്‍: കൊട്ടക്കമ്പൂരിലെ കുറിഞ്ഞ ഉദ്യാനത്തില്‍ വ്യാജരേഖ ചമച്ച ഭൂമി കൈയേറിയ സിപിഎം നേതാവിന്റെ കമ്പനിയെ അസാധുവാക്കി. സിപിഎം നേതാവ് സി.ഒ.വൈ.റെജി എന്ന ജോണ്‍ ജേക്കബിന്റെ കമ്പനിയെയാണ് അസാധുവാക്കിയത്. കൊട്ടക്കമ്പൂര്‍ ബ്ലോക്ക് 58-ല്‍ റോയല്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പേരില്‍ ഏക്കറു കണക്കിന് ഭൂമി സ്വന്തമാക്കിയിരുന്നു എന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് നടപടി. ജോണ്‍ ജേക്കബ്, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരന്മാര്, പിതാവ് എന്നിവരുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
1999-ല്‍ തമിഴ് കര്‍ഷകര്‍ക്ക് താമസിക്കാനായി പട്ടയം കൊടുത്ത ഭൂമിയാണ് എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ കൈമാറ്റം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post