ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടിസന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി പ്രശസ്ത പരസ്യസംവിധായകനായ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്. ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലും കാണാത്ത ഗംഭീര മേക്കോവറിലാണ് മലയാളികളുടെ അഭിമാനതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്.
ആരാധകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടത്.
ഒടിയനിലെ യുവാവായ ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തമായ രൂപം നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത മുഖമാണ് ഈ കഥാപാത്രത്തിന്.
18 കിലോ വരെ ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ലുക്കിലേക്ക് എത്തിയത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും അടങ്ങിയ മൂപ്പതംഗ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിത്.
ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.
ജനുവരി ആദ്യം ‘ഒടിയന്’ ചിത്രീകരണം പുനരാരംഭിക്കും.
https://www.facebook.com/ActorMohanlal/videos/1564116836977340/
Discussion about this post