മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഒടിയന് മേക്കോവര്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീരുന്നതിന് മുന്‍പ് അടുത്ത ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഒടിയന് ലുക്കില്‍ ചുള്ളനായി എയര്‍പോര്‍ട്ടിലൂടെ നടന്നു നീങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ബോളിവുഡ് താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് എപ്പോഴും പാപ്പരാസികള്‍ ചര്ച്ചയാക്കാറുള്ളതാണെങ്കിലും മോഹന്‍ലാലിന്റെ എയര്‍പോര്‍ട്ട് ലുക്ക് ആദ്യമായാണ് ഇത്രയും ചര്‍ച്ചയാകുന്നത്.
ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാണിക്യനായി ശരീരഭാരം 18 കിലോയോളം മോഹന്‍ലാല്‍ കുറച്ചിരുന്നു. വിദേശത്തുനിന്നുള്ള ഇരുപത്തിയഞ്ചംഗ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് ഒടിയന് മേക്കോവര്‍ നടത്തിയത്. ഇതിനായി മോഹന്‍ലാല്‍ കഠിനാധ്വാനം ചെയ്തുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
പ്രശസ്ത പരസ്യസംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന് നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
Discussion about this post