കൊച്ചി: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊമ്പന്മാരുടെ വിജയം. 23-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. റിനോ ആന്റോയുടെ ക്രോസില്‍ നിന്ന് ഫ്ളയിംഗ് ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോള്‍ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള ഉരസലിനും വേദിയായി. പരിക്കേറ്റ സൂപ്പര്‍ താരം ബെര്‍ബറ്റോവിന് പകരം വെസ് ബ്രൗണിനെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.
Discussion about this post