പാര്‍വതി-ജൂഡ് വാക്‌പോരാട്ടം തുടരുന്നു. കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചതിനെതിരെയും സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള നടി പാര്‍വതിയുടെ നിലപാടുകള്‍ക്കെതിരെ സംവിധായകനും നടനുമായ ജൂഡ് ആന്റണി പരോക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ OMKV എന്ന മറുപടിയുമായെത്തിയ പാര്‍വതിക്ക് വീണ്ടും മറുപടി നല്‍കിയിരിക്കുകയാണ് ജൂഡ്.
ജൂഡിന്റെ മറുപടി ഇങ്ങനെ:
https://www.facebook.com/photo.php?fbid=10156097864745799&set=a.10152233075830799.1073741825.700660798&type=3
ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.
ജൂഡിന്റെ പോസ്റ്റിന് പാര്‍വതി ട്വിറ്ററില്‍ എല്ലാ മുതലാളിമാര്‍ക്കുമായി എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത മറുപടി ഇങ്ങനെ:
To all the circus muthalimaar!!! #feminichispeaking pic.twitter.com/sTVtz6rldE
— Parvathy Thiruvothu (@parvatweets) December 18, 2017
Discussion about this post