അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് കാരണം താനാണെന്ന അവകാശവാദവുമായി ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രധാന റോള്‍ വഹിക്കാനായി. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിജയിപ്പിച്ചത് താനാണ്. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 33-ല്‍ നിന്നും 43 ശതമാനം ആയി വര്‍ധിച്ചതിന് കാരണം താനാണെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പട്ടേല്‍ പറയുന്നു.
ബി.ജെ.പി വിജയിച്ചത് ഇലക്ട്രോണിക് വേട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണെന്ന ആരോപണവും ഹാര്‍ദിക് ഉന്നയിച്ചു. ബി.ജെ.പിക്ക് യഥാര്‍ഥത്തില്‍ ലഭിക്കേണ്ടിയിരുന്നത് 82 സീറ്റാണ്. പട്ടേലുകള്‍, ദലിതുകള്‍, വ്യവസായികള്‍ എല്ലാവരും ബി.ജെ.പിക്ക് എതിരായിരുന്നു. പിന്നെ ആരാണ് അവര്‍ക്ക് വോട്ട് ചെയ്തത്? എ.ടി.എം ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ എന്താണ് വിഷമം? സൂറത്ത്, അഹ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലാണ് കൃത്രിമം നടന്നതെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.
Discussion about this post