തിരുവനന്തപുരം: മന്ത്രിമാരായ കെ.എം മാണിക്കും അനൂപ് ജേക്കബിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള പരാതി നല്കി. ക്വാറി ഉടമകളില്‍ നിന്നും അരിമില്‍ ഉടമകളില്‍ നിന്നും കെ.എം മാണിയും കണ്‍സ്യൂമര്‍ ഫോറം അംഗങ്ങളുടെ നിയമനത്തിന് അനൂപ് ജേക്കബും പണം വാങ്ങിയെന്ന് പിള്ള രേഖാമൂലം നല്കിയ പരാതിയില്‍ ആരോപിയ്ക്കുന്നു.
തനിക്ക് വ്യക്തമായി ബോധ്യമുള്ള അഴിമതികളാണിത്. ഇക്കാര്യം അന്വേഷിക്കാനുള്ള ബാധ്യത വിജിലന്‍സിനുണ്ടെന്നും പിള്ള കത്തില്‍ പറയുന്നു. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും അദ്ദേഹം അത് വാങ്ങിവെക്കുക മാത്രമാണ് ചെയ്തത്, നടപടിയെടുത്തില്ല എന്ന് പിള്ള ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് നല്കിയ കത്തിന്റെ പകര്‍പ്പുകളും വിജിലന്‍സിന് നല്കിയ പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
Discussion about this post