സൂപ്പര്‍ താരം മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്ററില്‍ തനിച്ച് ഇടംപിടിക്കുക.മലയാളത്തിലെ സൂപ്പര്‍ താരങ്ങളല്ലാത്ത ഏത് നടനും നടിയും ആഗ്രഹിക്കുന്ന ഒന്നാണിത്. എന്നാല്‍ സന്തോഷ് പണ്ഡിറ്റാണ് മമ്മൂട്ടിയോടൊപ്പമുള്ള ആദ്യ ചിത്രത്തില്‍ തന്നെ മറ്റ് താരങ്ങള്‍ക്ക് അസൂയയുണ്ടാക്കുന്ന സ്ഥാനം നേടിയെടുത്തത്.
സന്തോഷ് പണ്ഡിറ്റ് ആസ് ശങ്കരന് കുട്ടി എന്ന ക്യാപ്ഷന്‍ സഹിതമാണ് മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ സന്തോഷ് പണ്ഡിറ്റ് എത്തിയത്. കുറഞ്ഞ ചിലവലില്‍ സിനിമയെുത്ത് വിജയപ്പിച്ച സന്തോ് പണ്ഡിറ്റിനെ വളരെ മോശമായ രീതിയിലായിരുന്നു സിനിമ രംഗത്തുള്ള പലരും വിശേഷിപ്പിച്ചത്. പൊതുവേദികളില്‍ പോലും പണ്ഡിറ്റിനെ നടി നന്മാര് അപഹസിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഇതെല്ലാം അവഗണിച്ച് സന്തോ് പണ്ഡിറ്റ് മുന്നോട്ടു പോയി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും, സാമൂഹ്യ പ്രതിബന്ധതയുള്ള പ്രതികരണങ്ങളിലൂടെയും വലിയ ആരാധക സൃഷ്ടിച്ചെടുക്കാന്‍ സന്തോഷ് പണ്ഡിറ്റിന് കഴിഞ്ഞിട്ടുണ്ട്.
തിയറ്റുകളില്‍ എത്തിയ മാസ്റ്റര്‍ പീസിനെ കുറിച്ച് സമ്മിശ്രപ്രതികരണമാണ് ഉള്ളത്. സന്തോഷ് പണ്ഡിറ്റ് സ്ക്രീനില്‍ എത്തുമ്പോള്‍ കാണികള്‍ വലിയ സ്വീകരണമാണ് നല്‍കുന്നത്. മുഖ്യധാരാ ചിത്രങ്ങളിലേക്കുള്ള പണ്ഡിറ്റിന് പ്രവേശനമായാണ് മാസ്റ്റര്‍ പീസിലെ അഭിനയം വിലയിരുത്തപ്പെടുന്നത്.
Discussion about this post