ഹോസ്റ്റണ്: 2050 ഓടെ ജൂതന്മാരെ മറികടന്ന് യു.എസില്‍ ജനസംഖ്യയില്‍ മുസ്ലിംകള് രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. കുടിയേറ്റവും ജനനനിരക്കും വര്‍ധിക്കുന്നതും ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നതുമാണ് മുസ്ലിംകള് രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കാരണം.
2050 ഓടെ യു.എസ് ജനസംഖ്യയുടെ 2.1 ശതമാനം മു്സ്ലീങ്ങളാവും. 2010 ല്‍ .9 ശതമാനം മുസ്ലിംകള് മാത്രമായിരുന്നു യു എസില്‍ ഉണ്ടായിരുന്നത്.
2010 ല്‍ 1.8 ശതമാനം ഉണ്ടായിരുന്ന ജൂതമതസ്ഥര്‍ 2050 ആകുന്നതോടെ 1.4 വരെ കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു വര്‍ഷം 1.9 ശതമാനം ജൂത വംശജര്‍ പിറക്കുമ്പോള്‍ മുസ്ലിം കുട്ടികള്‍ 2.8 ശതമാനം വരെയാണെന്നാണ് കണക്കുകള്‍.
മുസ്ലിംകളെ കൂടാതെ ഹിന്ദു ജനസംഖ്യയും യു എസില്‍ കൂടി വരികയാണെന്ന് പ്യു റിസര്‍ച്ച് സെന്ററിന്റെ പഠനത്തില്‍ പറയുന്നു
Discussion about this post