ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ‘രജനി മന്‍ട്ര’ത്തിന്റെ അംഗസംഖ്യ മൂന്ന് ലക്ഷം കടന്നു. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റം വരുത്താന്‍ തന്റെ ആരാധകരോട് ഒരു കുടക്കീഴില് അണിനിരക്കണമെന്ന ആഹ്വാനത്തോടെയാണ് രജനി വെബ്സൈറ്റ് ആരംഭിച്ചത്.
രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ അമ്പതിനായിരത്തിലധികം ഫാന്‍ ക്ളബുകള്‍ സൈറ്റിന്റെ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയും അല്ലാതെയും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വോട്ടര്‍ ഐ.ഡി നമ്പറും പേരും രേഖപ്പെടുത്തിയാല്‍ രജനിയുടെ പുതിയ പോരാട്ടത്തില്‍ പങ്കാളിയാകാം. പുതിയ തമിഴ്നാടിനായി ജനങ്ങളോട് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ അണി ചേരാനാണ് സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശം. രാഷ്ട്രീയം ശുദ്ധീകരിക്കുന്നത് കടലില്‍ നിന്ന് മുത്തെടുക്കുന്നതുപോലെയാണ്. തനിക്കത് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്നും തമിഴ് ജനതയും ദൈവവും കൂടെയുണ്ടാവണമെന്നും വെബ്സൈറ്റ് ഉദ്ഘാടന വേളയില്‍ രജനി അഭ്യര്‍ത്ഥിച്ചിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സൂപ്പര്‍താരം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post