ആദ്യ ചിത്രം ആദി കേരളത്തിലെ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ നായകന് പ്രണവ് മോഹന്‍ലാല്‍ ഹിമായത്തിലാണ്.അതും കൂട്ടിന് ആരുമില്ലാതെ. ആദിയുടെ വിജയവാര്‍ത്ത അറിയിക്കാന്‍ വിളിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. ഒടുവില്‍ കിട്ടിയപ്പോള്‍
എനിക്കിവിടെ ഫോണ്‍ റെയ്ഞ്ചില്ല. പറഞ്ഞത് കുറച്ച് കേട്ടു. നന്ദി.’ എന്നായിരുന്നു മറുപടി. മുംബൈയില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും പ്രണവ് വിളിച്ചിരുന്നു. വേറെ ആരുമായും ബന്ധപ്പെട്ടില്ലെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
നാലാം തവണയാണ് തീര്‍ഥാടനമെന്ന പോലെ പ്രണവ് ഹിമാലയത്തില്‍ പോകുന്നത്. ഇത്തവണയും തനിയെയാണ്. മിക്കസമയവും കാല്‍നടയായാണ് യാത്ര. അപൂര്‍വം മാത്രം വാഹനങ്ങളില്‍. സൗകര്യങ്ങള്‍ ഒന്നുമില്ലാതെ ചെറിയ സ്ഥലങ്ങളില്‍ ക്യാമ്പു ചെയ്യുന്നു. അമ്മ സുചിത്രയോട് പോലും രണ്ടുവരി സംഭാഷണത്തിലാണ് പ്രണവ് ആഹ്ലാദം പങ്കുവയ്ക്കാറ്. വിജയം ലാലിന്റെ കുടുംബത്തിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. സുചിത്ര കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് എത്തിയിരുന്നു. സ്വഭാവികമായ അഭിനയം എന്നാണ് അമ്മ വിലയിരുത്തിയത്.
Discussion about this post