സിനിമ ചിത്രീകരണത്തിനിടെ സിനിമയില്‍ ലഭിക്കാനെത്തിയവര് തമ്മില്‍ തല്ല്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആസിഫ് അലി,അപര്‍ണ ബാലമുരളി, സൈജു കുറുപ്പ് എന്നിവരെ മര്‍ദിച്ചു, കൂട്ടത്തല്ലിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു.
ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ ‘ബി.ടെകിന്റെ’ ഷൂട്ടിങാണ് നിര്‍ത്തിവെച്ചത്. സംഭവം ഇങ്ങനെ-ബി-ടെക് എന്ന സിനിമക്കായി ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരമായിരുന്നു ചിത്രീകരിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച് പേര് പൊലീസ് വേഷത്തിലായിരുന്നു. ലാത്തിച്ചാര്‍ജ് സീനില്‍ ഇവരുടെ തല്ല് കാര്യമായതാണ് പ്രശ്നമായത്. ആസിഫ് അലിയടക്കമുള്ള താരങ്ങള്‍ പോലിസ് ലാത്തിയുടെ ചൂടറിഞ്ഞു.
അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ഇതിന് ശേഷം സംവിധായകന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ആസിഫ് അലിയെ കൂടാതെ ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, അപര്‍ണ ബാലമുരളി എന്നിവരാണ് സെറ്റിലുണ്ടായിരുന്നത്. ഇവര്‍ക്കൊക്കെ തല്ലുകിട്ടിയെന്ന് റിപ്പോര്‍ട്ട്. സ്ഥലത്ത് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
നവാഗതനായ മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധായകന്.
Discussion about this post