ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ഹാര്‍ദിക് പട്ടേല്‍ രാഹുല്‍ഗാന്ധിയെ കൈവിടുന്നുവെന്ന് റിപ്പോര്‍ട്ട്. ‘ലേഡി ഗാന്ധി’യെ കണ്ടു മുട്ടി എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തത്. ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് രാഹുലിനെ ഉയര്ത്തികാട്ടിയതിന് പിറകെയാണ് എല്ലാവരും മമതയ്ക്ക് പിന്നില്‍ അണിനിരക്കണമെന്ന ആഹ്വാനവുമായി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.
പ്രതിപക്ഷത്തിന്റെ നേതൃത്വം മമതയെ ഏല്പിക്കണമെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം. 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ ഇളയസഹോദരനെ പോലെയാണ് ഹാര്‍ദിക് എന്നാണ് മമത ബാനര്‍ജി വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസിനൊപ്പം നിന്ന് നിയമസഭാംഗമായ ഹാര്‍ദികിന്റെ ചുവടുമാറ്റം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. ഒരു നിലയിലും കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന കര്‍ശന നിലപാടാണ് മമത ബാനര്‍ജിക്കുള്ളത്. ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണമാണ് രാഹുല്‍ ഗാന്ധിയും മുന്നോട്ടുവെക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതയെ ഉയര്‍ത്തികൊണ്ടു വരാനുള്ള ഹാര്‍ദിക് പട്ടേലിന്റെ രാഹുലിന് തിരിച്ചടിയാണ്. എന്റെ നേതാവ് രാഹുലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞതിന് പിറകെയാണ് ഹാര്‍ദികിന്റെ പാലം വലിക്കല് .
Discussion about this post