സെഞ്ചൂറിയന്‍: കാല്‍നൂറ്റാണ്ടിനിടയിലെ ആദ്യ പരമ്പര വിജയത്തിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ ജയം തുടരാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇതുവരെ അവസരം ലഭിക്കാത്ത ചിലര്‍ക്ക് ഇന്ന കളത്തിലിറങ്ങാനായേക്കും. ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നായകന് വിരാട് കോഹ്ലി പറഞ്ഞിരുന്നു.
മധ്യനിര ബറ്റ്സ്മാന് ശ്രേയസ് അയ്യരിന് പകരം ദിനേഷ് കാര്ത്തികിനെയാകും ടീം പരിഗണിക്കുക. യുസ്വേന്ദ്ര ചാഹലിന് വിശ്രമം നല്കി അക്സര്‍ പട്ടേലിനേയും ഭുവനേശ്വര്‍ കുമാറാറിന് പകരം മുഹമ്മദ് ഷമിയ്ക്കുമാകും ആദ്യ ഇലവനില്‍ അവസരം ലഭിക്കും.
പരമ്പര 5-1ന് സ്വന്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കഴിഞ്ഞ മത്സത്തിനു പിന്നാലെ കോഹ്ലി പറഞ്ഞിരുന്നു. ‘ചരിത്രം സൃഷ്ടിക്കുക എന്നത് വ്യത്യസ്തമായ അനുഭവമാണ്. ടീമിന്റെ കൂട്ടായ പരിശ്രമമാണ് പരമ്പര നേടാന്‍ സഹായകമായത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മാത്രമല്ല ഫീല്‍ഡിംഗിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് പ്രകടിപ്പിച്ചു. ഇതിന്റെ ഫലമാണ് നമുക്ക് കിട്ടിയിരിക്കുന്നത്’ എന്നായിരുന്നു നായകന്റെ വാക്കുകള്‍.
17 അംഗ ടീമില്‍ 12 പേരെ മാത്രമേ ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടുള്ളു. അതേസമയ അവസാന മത്സരം ജയിച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രോട്ടിസ്. വൈകിട്ട് 4.30നാണ് മത്സരം
Discussion about this post