കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ തെലുങ്ക് നടന്‍ കെ വിജയ്(25) മരിച്ചതായി റിപ്പോര്‍ട്ട്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനായി നേപ്പാളിലെത്തിയതായിരുന്നു വിജയ്. ഷൂട്ടിങിനു ശേഷം മടങ്ങുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. റോഡുകള്‍ വിണ്ടുകീറിയ ഭൂചലനത്തിനിടെ ഷൂട്ടിങ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
നൃത്തസംവിധായകന്‍ കൂടിയായ വിജയ്, സ്വഭാവ നടനായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ വിജയ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായും കാറിലുണ്ടായിരുന്നു മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റതായും സംഗീത സംവിധായകനായ കിഷന്‍ അറിയിച്ചു.
Discussion about this post