മഹാരാഷ്ട്രയില്‍ നടന്നുകൊണ്ടിരുന്ന കര്‍ഷകസമരം പിന്‍വലിച്ചു. തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു എന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം കര്‍ഷകര്‍ വ്യക്തമാക്കിയത്. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ വേണ്ടി ആറംഗ സമിതിയെ നിയമിക്കുമെന്നും എല്ലാ കര്‍ഷകര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
കാര്‍ഷിക കടം എഴിതിത്തള്ളാനുള്ള നടപടിക്രമങ്ങള്‍ ഇളവു ചെയ്ത് കൊടുക്കുമെന്നും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
Discussion about this post