ബാര്ഴ്സിലോണ: സ്പാനിഷ് ലീഗില്‍ ഗെറ്റാഫയെ ആറ് ഗോളിന് തകര്‍ത്ത് ബാഴ്സിലോണ കിരീടപോരാട്ടത്തിന് ആവേശം പകര്‍ന്നു. മെസ്സിയും, സുവാരസും ഉള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ ഗോളടിച്ച മല്‍സരത്തില്‍ ഗെറ്റാഫയെ എതിരില്ലാത്ത ആറു ഗോളിനാണ് ബാഴ്സ നിലംപരിശാക്കിയത്.
മല്‍സരത്തിന്റെ ആദ്യപകുതിയിലായിരുന്നു അഞ്ചു ഗോളുകളും. ലയണല്‍ മെസി(9-ാം മിനിറ്റ്, 47-ാം മിനിറ്റ്), സുവാരസ് (25-ാം മിനിറ്റ്, 40-ാം മിനിറ്റ്), നെയ്മര്‍(28-ാം മിനിറ്റ്), സാവി(30-ാം മിനിറ്റ്) എന്നിവരായിരുന്നു ബാര്‍സയുടെ ഗോള്‍ സ്കോറര്‍മാര്‍. ഇരുപകുതികളിലുമായി നിരവധി അവസരങ്ങളും ബാഴ്സയ്ക്ക് തുറന്ന് കിട്ടി.
ഗെറ്റാഫയ്ക്കെതിരായ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം അരിക്കിട്ടുറപ്പിച്ച ബാര്‍സ രണ്ടാമതുള്ള റയല്‍ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി വര്‍ധിപ്പിച്ചു. എങ്കിലും, റയല്‍ ബാര്‍സയേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ.
Discussion about this post