ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും കുറ്റവാളികളുമാണെന്ന് ഹരിയാന കൃഷി മന്ത്രി ഒ.പി ധങ്കര്‍. ഇത്തരക്കാരുടെ കുടുംബത്തെ സര്‍ക്കാരിന് പിന്തുണക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിയില്‍ രാജസ്ഥാന് സ്വദേശിയായ ഗജേന്ദ്രര്‍ സിംഗ് പരസ്യമായി ആത്മഹത്യ ചെയ്ത സംഭവത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ആത്മഹത്യ ചെയ്യുന്ന കര്ഷകന് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. ഇത്തരത്തില്‍ ഭീരുത്വം കാണിക്കുന്ന കുറ്റവാളികളായവരുടെ കുടുംബത്തെ സഹായിക്കാന്‍ ഹരിയാന സര്‍ക്കാരിന് ആവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post