തിരുവനന്തപുരം: കേരളപ്പിറവിസമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ അടുത്തിടെ ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. മാർച്ച് 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
Discussion about this post