ലോകത്തെ ചിരിക്കുകയും കരയുകയും ചെയ്യുന്ന ആദ്യ റോബോട്ട് സോഫിയ ഇനി എവറസ്റ്റും കീഴടക്കാന്‍ ഒരുങ്ങുന്നു. സൗദി അറേബ്യയുടെ പൗരത്വം നേടിയ ആദ്യ റോബോട്ടാണ് സോഫിയ. 2017 ഒക്ടോബറിലാണ് സോഫിയക്ക് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാന്‍ എത്തുന്ന ആദ്യത്തെ റോബോര്‍ട്ടാണ് സോഫിയ. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്പ്മെന്റ് പ്രോഗ്രാമിനോട് അനുബന്ധിച്ച് നടന്ന കോണ്‍ഫറന്‍സിലാണ് സോഫിയ തന്റെ തീരുമാനം അറിയിച്ചത്.
സൗദി പൗരത്വം ലഭിച്ചതോടുകൂടി സോഫിയ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രസംഗവേദികളില്‍ താരമായിട്ടുണ്ട്. മനുഷ്യറോബോര്ട്ടിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഓരോ രാജ്യങ്ങളിലും തടിച്ച് കൂടിയത് നിരവധി പേരാണ്.
യുഎന്‍ഡിപിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍ ‘ഏഷ്യ- പസഫിക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന സോഫിയ. പരിധികളില്ലാത്ത സാധ്യതകളാണ് ശാസ്ത്ര- സാങ്കേതിക മേഖലകളിലുള്ളതെന്നും , കൃത്രിമ ബുദ്ധിയില്‍ ഉണ്ടാകാന്‍ പോകുന്ന വിപ്ലവം ലോകത്തിന്റെ ഇല്ലായ്മകളെ ഇല്ലാതാക്കുമെന്നും അഭിപ്രായപ്പെട്ടു. ഹോങ് കോങ് ആസ്ഥാനമായ ഹാന്‍സണ്‍ റോബോട്ടിക്സ് എന്ന സ്ഥാപനം 2015 ലാണ് സോഫിയയെ നിര്‍മ്മിച്ചത്. തുടര്‍ന്ന് 2016 ലാണ് സോഫിയ പൊതുസദസ്സിന് മുമ്പില്‍ എത്തുന്നത്.
Discussion about this post