പാരിസ്: മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി കാര്‍ട്ടൂണ്‍ വരയ്ക്കില്ലെന്ന് ഷാര്‍ളി എബ്ദോയിലെ കാര്‍ട്ടൂണിസ്റ്റ് ലുസ് റെനാള്‍ഡ് ലുസിയര്‍. ഫ്രാന്‍സില്‍ ഷാര്‍ലി എബ്ദോ മാസികക്കെതിരായ തീവ്രവാദി ആക്രമണത്തിനും ലോകമെങ്ങും പ്രതിഷേധ പരമ്പരക്കും കാരണക്കാരനായ പ്രശ്സ്ത കാര്‍ട്ടൂണിസ്റ്റാണ് ലുസിയര്‍.
തനിക്ക് മടുത്തെന്ന് പറഞ്ഞാണ് ലുസിയര്‍ ഇസ്ലാമിന്റെ പ്രവാചകനെ പ്രമേയമാക്കുന്നത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.
‘സര്‍കോസിയെ വരക്കുന്നത് മടുത്തപോലെ ഇതും മടുത്തിരിക്കുന്നു. ഇനി എന്റെ ജീവിതത്തില്‍ അവരെ വരക്കില്ല’ അദ്ദേഹം പറഞ്ഞു. ഷാര്‍ലി എബ്ദോയുടെ വിവാദ ലക്കത്തിന്റെ മുഖപ്പേജ് ഡിസൈന്‍ ചെയ്തത് ലുസ് ആയിരുന്നു. ഇത് വിപണിയിലത്തെിയതിന് പിന്നാലെയാണ് ജനുവരി ഏഴിന് പാരിസിലെ മാസികയുടെ ആസ്ഥാനത്ത് തീവ്രവാദി സംഘം ആക്രമണം നടത്തിയത്. മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ 12പേര് സംഭവത്തില്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം എല്ലാവര്ക്കും മാപ്പ് നല്കിയിരിക്കുന്നെന്ന തലക്കെട്ടോടെ പ്രവാചകന് കരയുന്ന ചിത്രവുമായി ഒരു തുടര്ലക്കവും ഇവര്‍ പ്രസിദ്ധീകരിച്ചു. ആക്രമണത്തിന് ശേഷം 60,000 മാത്രമായിരുന്ന മാസികയുടെ പ്രചാരം ലക്ഷങ്ങളായി ഉയര്‍ന്നിരുന്നു.
Discussion about this post