ഒടിയനിലെ മഞ്ജു വാരിയറിന്റെ വേഷം വെറലാകുന്നു . പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് നടക്കുകയാണ്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക.
കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ ഫൊട്ടോഗ്രാഫര്‍ നിക്ക് ഉട്ട് ഒടിയന് ലൊക്കേഷനിലെത്തിയിരുന്നു. ഈ അവസരത്തില്‍ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
Discussion about this post