ഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാനചടങ്ങില് റിയോ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വച്ച് നടക്കുന്ന ഗെയിംസ് ഏപ്രില്‍ നാലിനാണ് ആരംഭിക്കുക. ആദ്യമായി അവസാന മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ പതാകയേന്തുന്ന ഒരു ബാഡ്മിന്റണ്‍ താരം എന്ന അംഗീകാരവും ഇതിലൂടെ സിന്ധുവിന് സ്വന്തം.
ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താനായി സിന്ധുവിനെ തെരഞ്ഞെടുത്തത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സിന്ധു.
2014ല്‍ ഗ്ലാസ്ക്കോയില് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു.
ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയൂടെ 222 അംഗ ടീമാണ് വിവിധ മത്സരങ്ങളില്‍ പങ്കെുടുക്കുന്നത്. അത്ലറ്റിക്സ്, നീന്തല്‍, ബാഡ്മിന്റണ്‍, ബാസ്ക്കറ്റ്ബോള്‍, ബോക്സിങ്, സൈക്ലിങ്, ജിംനാസ്റ്റിക്, ഹോക്കി,ഷൂട്ടിങ്, സ്ക്വാഷ്, ടേബിള്‍ ടെന്നീസ് ,വെയ്റ്റ്ലിഫ്റ്റിങ് തുടങ്ങിയ പതിനഞ്ച് ഇനങ്ങളില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ മത്സരിക്കും
Discussion about this post