ന്യൂയോര്‍ക്ക്; ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോങ്-1’ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന് ബഹിരാകാശ വിദഗ്ധരുടെ നിഗമനം.മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയിലാവും ഇത് ഭൂമിയിലേക്ക് പതിക്കുക. ആകാശത്തു തീഗോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാകും നിലയത്തിന്റെ വരവെന്ന് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോണമി റിസര്‍ച്ചിലെ ശാസ്ത്രജ്ഞന് മാര്‍കസ് ഡോലന്‍സ്കി അറിയിച്ചു.
8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണു സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. മേഖലയില്‍ തന്നെ വടക്കന്‍ ചൈന, മധ്യപൂര്‍വ മേഖല, ഇറ്റലിയും വടക്കന്‍ സ്പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, അമേരിക്ക, ന്യൂസീലന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിലയം പതിക്കാന്‍ സാധ്യത കൂടുതലാണ്.
Discussion about this post