ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലെ ആക്ഷന്‍ രംഗങ്ങളുമായി മോഹന്‍ലാല്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനിലൂടെ എത്തുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.ഒരു ഹെവി മാസ് ക്യാരക്ടര്‍ ആയിരിക്കും മോഹന്‍ലാല്‍ പുലിമുരുകനില്‍ അവതരിപ്പിക്കുക. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള കായികമായ ഒരുപാട് കാര്യങ്ങള്‍ മോഹന്‍ലാല്‍ സിനിമയില്‍ ചെയ്യുന്നുണ്ട്.മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിെേലതെന്ന് സംവിധായകന്‍ വൈശാഖ് ഉറപ്പു പറയുന്നു. അത്രയും ശക്തമായ കഥാപാത്രം. പ്രഭു ഉള്‍പ്പടെ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയ്ക്കായി മോഹന്‍ലാല്‍ ഇതുവരെ ആറുകിലോ കുറച്ചെന്നും ഈ കഥാപാത്രത്തിന് പിന്നില്‍ ഒരു വലിയ സസ്പന്‍സ് ഉണ്ടെന്നും വൈശാഖ് പറയുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ജൂണ്‍ പകുതിയോടെ വിയറ്റ്‌നാമില്‍ ആരംഭിക്കും. നല്ല കാലവസ്ഥയും മറ്റ് അനുയോജ്യമായ സാഹചര്യങ്ങളും ജൂണില്‍ ലഭിക്കുമെന്നതിനാലാണ് അവര്‍ അപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
ശിവാജി, അന്യന്‍, യന്തിരന്‍, ഐ പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍. ചിത്രത്തിന്റെ കഥയും അതിലെ നായകകഥാപാത്രത്തെ മോഹന്‍ലാല്‍ എങ്ങനെ അവതരിപ്പിക്കും എന്ന ആകാംക്ഷയുമാണ് പീറ്റര്‍ ഹെയ്‌നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.
അതിസാഹസിക രംഗങ്ങള്‍ക്കും ആക്ഷനും ഒരേപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌ന്റെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടിയും ചിത്രീകരണം നീട്ടിവക്കേണ്ടി വന്നെന്ന് വൈശാഖ് പറയുന്നു. പുലിമുരുകന്റെ ആക്ഷന്‍ രംഗങ്ങളുടെ പണിപ്പുരയിലാണ് ഹെയ്ന്‍ ഇപ്പോള്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മോഹന്‍ലാലും കഥാപാത്രത്തിനായി കായികമായി തയ്യാറെടുക്കുകയാണ്. തമിഴിലും തെലുങ്കിലും അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന അദ്ദേഹം ഈ സിനിമയില്‍ സഹകരിക്കാന്‍ തീരുമാനിച്ചതു കഥയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് വൈശാഖ് പറഞ്ഞു.
Discussion about this post