കഴിഞ്ഞ കുറേ ദിവസങ്ങളായി എല്ലാവരെയും ഭീതിയിലാഴ്ത്തിയ ചൈനയുടെ ടിയാന്‍ഗോങ്-1 എന്ന ബഹിരാകാശ നിലയം ഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍. യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ മാര്‍ച്ച് 31 ലെ പ്രവചനം ഏപ്രില്‍ ഒന്നിന് രാത്രി 11.25 ന് ടിയാന്‍ഗോങ്-1 ഭൂമിയില്‍ പതിക്കുമെന്നാണ്. ഏറോസ്പെയ്സ് കോര്‍പ്പറേഷന്റെ പ്രവചനപ്രകാരം ഏപ്രില്‍ ഒന്നിന് രാത്രി 11.53 ന് ഭൂമിയില്‍ പതിക്കുമെന്നും.
2017 ഏപ്രില്‍ രണ്ടിന് ഭൂമിയില്‍ നിന്ന് 346.2 കിലോമീറ്റര്‍ അകലെയായിരുന്ന ബഹിരാകാശ നിലയം. പുതിയ കണക്കുകള്‍ പ്രകാരം 2018 മാര്‍ച്ച് 29 ന് ടിയാന്‍ഗോങ്-1 ഭൂമിയില്‍ നിന്ന് 196.4 കിലോമീറ്റര്‍ സമീപത്ത് എത്തിയിരിക്കുന്നു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ടിയാന്‍ഗോങ്-1 ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്.
ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുന്‍പു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക എന്ന് ശാസ്ത്രജ്ഞര്‍ മുന്‍പേ സൂചിപ്പിച്ചിരുന്നു. ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും ചൈനയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post