ഷാഹിദ് അഫ്രീദിയുടെ സഹോദരനായ സാകിബ് ഹര്‍കത്-ഉള്-അന്‍സറിന്റെ തീവ്രവാദിയായിരുന്നെന്നും ഇയാള്‍ 2003ല്‍ അനന്തനാഗില്‍ വെച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ കൈയ്യാല്‍ കൊല്ലപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ട്.
പാക്കിസ്ഥാനിലെ പേഷാവാറില്‍ നിന്നും വന്ന സാകിബ് അനന്തനാഗില്‍ ഒരു സജീവ പ്രവര്‍ത്തകനായി രണ്ട് കൊല്ലം പ്രവര്‍ത്തിച്ചതിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരില്‍ നിരപരാധികളെ വേട്ടയാടുകയാണെന്നും യു.എന്‍ ഇതില്‍ ഇടപെടണമെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഷാഹിദ് അഫ്രീദി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ സച്ചിനും കപില്‍ ദേവുമടക്കം പലരും രംഗത്ത് വന്നിരുന്നു. ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ ഇവിടെത്തന്നെയുണ്ടെന്നും പുറത്തുള്ളവരുടെ അഭിപ്രായം വേണ്ടായെന്നുമാണ് സച്ചിന് പറഞ്ഞത്. അഫ്രീദിക്ക് നമ്മള് ശ്രദ്ധ കൊടുക്കണ്ട ആവശ്യമില്ലായെന്നും ഇതുപോലുള്ളവരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കരുതെന്നുമായിരുന്നു കപില്‍ ദേവിന്റെ മറുപടി.
Discussion about this post