രാജ്യസഭയില്‍ ബഹളമുണ്ടാക്കി സഭ സതംഭിപ്പിക്കുന്നവര് സസ്പെന്ഷന് അര്‍ഹതയുള്ളവരാണെന്ന് രാജ്യ സഭാ ഡെപ്പ്യൂട്ടി ചെയര്മാന് പി.ജെ.കുര്യന് പറഞ്ഞു. കുറെയേറെ ദിവസങ്ങളായി രാജ്യസഭയും ലോക്സഭയും ബഹളം നടക്കുന്നത് മൂലം നിര്‍ത്തി വെക്കാറാണ് പതിവ്. പ്രതിഷേധം നടത്തുന്ന അംഗങ്ങള്‍ക്കെതിരെയായിരുന്നു കുര്യന്റെ ഈ പ്രസ്താവന.
കാവേരി വിഷയത്തെയും മറ്റ് വിഷയങ്ങളെയും പറഞ്ഞുകൊണ്ടായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രതിഷേധം നടത്തിയത്.
Discussion about this post