ശിക്കാര്‍ എന്ന ആക്ഷന്‍ ത്രില്ലറിന് ശേഷം സംവിധായകന്‍ എം. പത്മകുമാറും നടന്‍ മോഹന്‍ലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്നു.കനല്‍ എന്ന ചിത്രത്തിലൂടെയാണ് ഈ സമാഗമം. ചിത്രത്തില്‍ അനൂപ് മേനോനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം അനൂപ് ഒരു മുഴുനീള വേഷം ചെയ്യുന്നത്.ഏറെ കാലമായി മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരുന്ന തരം വേഷമാണ് ഈ ചിത്രത്തിലേതെന്ന് അനൂപ് പറഞ്ഞു.എല്ലാ അവസാനങ്ങള്‍ക്കും പഴയ ഒരു തുടക്കമുണ്ട്’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഇതൊരു ഫാമിലി ത്രില്ലറാണ്.
സുരേഷ് ബാബു ചിത്രത്തിന്റെ തിരക്കഥ പറഞ്ഞ് കേള്‍പ്പിച്ചപ്പോള്‍ തന്നെ തനിക്ക് ചിത്രം ഇഷ്ടമായൊന്നും അപ്പോള്‍ തന്നെ ചിത്രത്തിന് വേണ്ടി കരാറൊപ്പിട്ടെന്നും അനൂപ് പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ശേഷം തിരികെ നാട്ടിലെത്തുന്ന രണ്ട് പേരെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയില്‍ നിന്നും വരുന്ന ഇവര്‍ കേരളത്തില്‍ വച്ച് കണ്ടുമുട്ടുന്നതാണ് ഇതിവൃത്തം. ‘ വിനോദ് ഇല്ലംപിള്ളിയായിരിക്കും ക്യാമറ കൈകാര്യം ചെയ്യുന്നത്. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. എറണാകുളം, മൈസൂര്‍, മൂന്നാര്‍, ദുബായി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ പത്മകുമാറിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ശിക്കാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ലോറി ഡ്രൈവറിന്റെ വേഷമാണ് അവതരിപ്പിച്ചത്. പത്മകുമാര്‍ അവസാനം സംവിധാനം ചെയ്ത ചിത്രം കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പോളിടെക്‌നിക് ആയിരുന്നു.
Discussion about this post