മാലിദ്വീപില്‍ ചൈന നടത്തുന്നു എന്ന് പറയപ്പെടുന്ന ഭൂമി കൈയ്യറ്റം യു.എസിന് ആശങ്കാജനകമായ കാര്യമാണെന്ന് യു.എസിന്റെ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ പറഞ്ഞു. പിടിച്ചെടുക്കുന്ന ഭൂമിയില്‍ സൈനിക ഔട്ടപോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് മാലിദ്വീപിലെ ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈ കൈയ്യേറ്റം ഇന്ത്യക്കും ആശങ്കാജനകമാണെന്നുള്ള ഇന്ത്യയുടെ നിലപാടിനെ പെന്റഗണ്‍ ശരിവെച്ചു. ഇന്‍ഡോ-പസിഫിക് പ്രദേശത്ത് തടസ്സങ്ങളുണ്ടാക്കാതിരിക്കുന്നതാണ് എല്ലാ രാജ്യങ്ങള്‍ക്കും ഗുണമെന്നും പെന്റഗണ്‍ അഭിപ്രായപ്പെട്ടു. മാലിദ്വീപില്‍ ഒരു സൈനികത്താവളം രൂപപ്പെട്ടാല്‍ അവിടെ ഭാവിയില്‍ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും വിന്യസിക്കുക എന്നതായിരിക്കും ചൈനയുടെ ലക്ഷ്യമെന്നും പെന്റഗണ്‍ അഭിപ്രായപ്പെട്ടു.
Discussion about this post