2018 കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യന്‍ ചിത്രമായ ‘മാന്റോ’ തിരഞ്ഞെടുക്കപ്പെട്ടു. നന്ദിതാ ദാസ് സംവിധാനം നിര്‍വഹിച്ച് ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ധിഖിയാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. നന്ദിത ദാസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. അണ്സെര്ട്ടേന് റിഗാര്‍ഡ് വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്.
പാകിസ്ഥാനി സാഹിത്യകാരനായ സാദത്ത് ഹസ്സന് മാന്റോയുടെ ജീവിതമാണ് ‘മാന്റോ’യിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ദിഖി് മാന്റോയുടെ വേഷത്തിലാണ് എത്തിയിരിക്കുന്നത്. അതേ സമയം മാന്റോയുടെ ഭാര്യയായ സഫിയയുടെ വേഷം കൈകാര്യം ചെയ്തത് രസിക ദുഗലാണ്.
ചെറുകഥാ രചനയിലുടെ പ്രശസ്തനായ സാഹിത്യകാരനാണ് സാദത്ത് ഹസ്സന് മാന്റോ. 1940 കളിലാണ് അദ്ദേഹത്തിന്റെ കഥകളുടെ സുവര്‍ണ്ണകാലഘട്ടം. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു.
Discussion about this post