സിറിയക്കെതിരെ ആക്രമണം നടത്തിയതിന് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുമെന്ന് റഷ്യ അഭിപ്രായപ്പെട്ടു. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ യുഎസും യു.കെയും ഫ്രാന്‍സും സംയുക്തമായി ആക്രമണം നടത്തിയെന്ന് മൂന്ന് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാര് സ്ഥിരീകരിച്ചിരുന്നു. കിഴക്കന്‍ ഘൗട്ടയിലെ ഡൂമയിലായിരുന്നു ആക്രമണം നടന്നത്.
റഷ്യയുടെ പ്രസിഡന്റിനെ അപമാനിച്ചുകൊണ്ടുള്ള അമേരിക്കന്‍ നീക്കം അംഗീകരിക്കാനോ അനുവദിക്കാനോ ആവില്ലായെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു. അമേരിക്കയാണ് രാസായുധങ്ങളുടെ ഏറ്റവും വലിയ സംരംഭകരെന്നും അത് കൊണ്ട് അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും റഷ്യ വ്യക്താമാക്കി.
അതേസമയം ആക്രമണം തുടരാന്‍ പദ്ധതിയില്ലായെന്നും ശക്തമായ സന്ദേശം നല്‍കുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു.
Discussion about this post