കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പാര്‍ട്ടിയോട് അമര്‍ഷം പ്രകടിപ്പിച്ച് പല കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ട് വന്നിരിക്കുകയാണ്.
ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ 14 എം.എല്‍.എമാര്‍ക്ക് സ്ഥാനമില്ല. വൈസ് പ്രസിഡന്റായ വി.ആര്.സുദര്ശന് സ്ഥാനം രാജിവെച്ചിട്ടുണ്ട്.
മുന്‍ എക്സൈസ് വകുപ്പ് മന്ത്രി മനോഹര്‍ തഹ്സില്‍ദാറിന് സ്ഥാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. എം.എല്‍.എ എച്ച്.പി.രാജേഷ് തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തത് കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബെംഗളൂരുവില്‍ ചെന്ന് കണ്ടിരുന്നു. താന്‍ ജെ.ഡി(എസ്) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.രമേഷ് വ്യക്തമാക്കി. ഇപ്പോഴുള്ളത് ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് അല്ലായെന്നും സിദ്ധരാമയ്യയുടേത് തുഗ്ലഖ് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം അരോപിച്ചു. മേയര്‍ ആര്.സമ്പത്ത് രാജിന് വേണ്ടിയാണ് സിദ്ധരാമയ്യ രമേഷിനോട് സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിക്കാന്‍ പറഞ്ഞത്.
പ്രശ്നത്തെത്തുടര്‍ന്ന് പല കോണ്‍ഗ്രസ് നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹങ്കല്‍, മായാകൊണ്ടാ, ജഗലൂര്‍, തിപ്തൂര്‍, കുനിഗല്‍, കോലാര്‍, കൊല്ലെഗല്‍, ബേലൂര്‍, ബദമി, കിട്ടൂര് തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നാണ് എതിര്‍പ്പുകള്‍ ഉയര്‍ന്ന് വരുന്നത്.
Discussion about this post