തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ സൂചന നല്കി. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉചിതമായ സമയത്ത് വിജയ് രാഷ്ട്രീയത്തിലേക്കു വരുമെന്നും അതിനുള്ള പരിശീലനം താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴകത്ത് ഇപ്പോള്‍ കമല്‍ ഹാസനും രജനീകാന്തും രാഷ്ട്രീയത്തില്‍ ചുവട് വെച്ചു കഴിഞ്ഞു.
മൂന്ന് കൊല്ലത്തിന് ശേഷം വിജയ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നുള്ള അഭ്യൂഹം ചന്ദ്രശേഖര്‍ നിഷേധിച്ചു. കമല്‍ ഹാസനും രജനീകാന്തും ഒരുമിച്ച് മത്സരിച്ചാല്‍ അടുത്ത് 15 കൊല്ലത്തോളം ഇവര്‍ക്ക് തമിഴകം ഭരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഇരുവരും വ്യത്യസ്തമായി മത്സരിച്ചാല്‍ പഴയ പാര്‍ട്ടികള്‍തന്നെ ഭരണം തിരിച്ചുപിടിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
Discussion about this post