കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനായി ആര്.എസ്.എസ് സര്‍സംഘചാലകായ മോഹന്‍ ഭാഗവതുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് വിഷ്ണു സദാശിവ് കോക്ജെയും കൂടിക്കാഴ്ച്ച നടത്തി. രണ്ട് പേരും വ്യത്യസ്ത സമയങ്ങളിലാണ് മോഹന്‍ ഭാഗവതുമായ കൂടിക്കാഴ്ച്ച നടത്തിയത്. അമിത് ഷായും മോഹന്‍ ഭാഗവതും തമ്മിലുള്ള കൂടിക്കാഴ്ച നാല് മണിക്കൂറിലധികം നീണ്ട് നിന്നു.
വിഷ്ണു സദാശിവ് കോക്ജെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. അമിത് ഷാ മോഹന്‍ ഭാഗവതിനെ കൂടാതെ ഭയ്യാജി ജോഷിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കര്‍ണാടയ്ക്ക് ശേഷം രാജസ്ഥാന്, മദ്ധ്യ പ്രദേശ്, ഛത്തീസ്ഗഢ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നുണ്ട്.
Discussion about this post