ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്റു എന്നാവും ഉത്തരം. എന്നാല്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യ പ്രധാമന്ത്രിയുടെ ചിത്രമായി തെളിയുന്നത് മോദിയുടെ പടം. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോദി എങ്ങനെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത്തെ പ്രധാനമന്ത്രിയുടെ സ്ഥാനത്തെത്തി എന്ന് പലരും ചോദിക്കുന്നു.
Surprised seeing the result of Ist PM pic in google search as "India first PM" @narendramodi @akashbanerjee @atanubhuyan @tulika_devi @pranaybordoloi #IndiafirstPM #google pic.twitter.com/5uhnLlTlJc
— Afrida Hussain (@afridahussai) April 25, 2018
സെര്‍ച്ച് ലിസ്റ്റില്‍ ആദ്യം വരുന്ന പേര് ജവഹര്‍ലാല്‍ നെഹ്റു എന്നു തന്നെയാണ്. കൂടെ നെഹ്റുവിനെക്കുറിച്ച് ചെറിയൊരു വിവരണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രം നരേന്ദ്ര മോദിയുടേത്. ഏപ്രില്‍ 25നാണ് ഇക്കാര്യം ഒരാളുടെ ശ്രദ്ധയില്‍ പെടുന്നത്. അദ്ദേഹം അതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പുറമെ മറ്റുള്ളവരും ഇതിന്റെ പുറകെ എത്തി.
ഇതിനു പിന്നാലെ ഗൂഗിളിന്റെ അബദ്ധത്തിന്റെ സ്ക്രീന്‍ ഷോട്ടുകളും കൂട്ടിത്തുന്നി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗൂഗിളില്‍ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ച് തിരയുമ്പോള്‍ ലഭിക്കുന്ന റിസല്‍ട്ടില്‍ ആദ്യം വരുന്നത് ലിസ്റ്റ് ഓഫ് പ്രൈംമിനിസ്റ്റേഴ്സ് എന്ന വിക്കീപിഡയ പേജാണ്. ഇതില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് കൃത്യമായി റിസല്‍ട്ടില്‍ കാണിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ചേര്‍ത്തിരിക്കുന്ന ചിത്രം മോദിയുടേതാണ്. അതുകൊണ്ടാണ് നെഹ്റുവിന്റെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം കാണിക്കുന്നത്. അല്‍ഗോരിതം ഉപയോഗിച്ചാണ് ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടുകള്‍ നല്‍കുന്നത്. ട്രോളുകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കാണുന്നത് പോലെ ഇത് ആരും മന:പൂര്‍വ്വം ചെയ്യുന്ന കാര്യമല്ല ഇത് എന്നതാണ് സത്യാവസ്ഥ.
ഇതിനിടെ ഗൂഗിള്‍ സെര്‍ച്ച് റിസല്ട്ടില്നിന്ന് മോദിയുടെ പേര് മാറ്റിയെന്നും ഇപ്പോള്‍ നെഹ്റുവിന്റെ പേര് മാത്രമെയുള്ളു എന്നും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനൊപ്പം മോദിയെ ഫോളോ ചെയ്യുന്ന ബോട്ടുകളുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ട്വിറ്റര്‍ എടുത്തിട്ടുണ്ടോ എന്നും ദിവ്യ ചോദിക്കുന്നു.
.@Google got rid of the junk & the search results are fine, for now🤞🏽
Now @TwitterIndia @Twitter will you please respond to us on the bots being used for Twitter Polls?We’ve been following up with you for months now & no response.We aren’t giving up,but you need to do your bit. pic.twitter.com/YbDdkSCATB— Ramya/Divya Spandana (@divyaspandana) April 26, 2018
Discussion about this post