മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും മകന് രാഹുല്‍ ഗാന്ധിയ്ക്കും എന്ത് കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിമാരാകാന്‍ പറ്റില്ലായെന്ന് വിശദീകരിച്ചുള്ള ബി.ജെ.പി എം.പിയും അഭിഭാഷകനുമായ സുബ്രഹ്മണ്യന് സ്വാമിയുടെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്തിയാകും എന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സ്വാമിയുടെ പ്രസംഗത്തിന്റെ പഴയ വീഡിയോ പ്രചരിക്കുന്നത്. പ്രസംഗത്തില്‍ സുബ്രഹ്മണ്യന് സ്വാമി പറയുന്ന കാര്യങ്ങള്‍ ഇവയാണ്-
”ഇന്ത്യന്‍ സിറ്റിസന്‍ഷിപ്പ് ആക്ട് 1956 പ്രകാരം ഇന്ത്യയിലെ ഒരു പൗരന് മറ്റേത് രാജ്യത്തെയും പൗരത്വം ലഭിക്കുന്നതില്‍ എന്തൊക്കെ നിബന്ധനകളുണ്ടോ, അതേ നിബന്ധനകള്‍ അവിടുത്തെ ഒരു പൗരന് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുമുണ്ടാകും. ഇറ്റലിയില്‍ ജനിച്ച ഒരാള്‍ക്കല്ലാതെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ ഇറ്റലിയില്‍ ജനിച്ച ഒരാള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനും സാധിക്കില്ല. സോണിയാ ഗാന്ധി ഇറ്റലിയില്‍ ജനിച്ചത് മൂലം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ അവര്‍ക്ക് സാധിക്കില്ല”.-സ്വാമി പറയുന്നു
2004ല്‍ സോണിയയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. അപ്പോള്‍ സുബ്രഹ്മണ്യന് സ്വാമി സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ നിയമപരമായി സാധിക്കില്ലായെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ രാഷ്ട്രപതിയായ അബ്ദുള്‍ കലാമിന് ഒരു കത്ത് അയച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കലാം കാണണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് വിളിക്കുകയുമുണ്ടായി. എന്ത് കൊണ്ട് സോണിയക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല എന്ന് സുബ്രഹ്മണ്യന് സ്വാമി രാഷ്ട്രപതിയെ കണ്ട് വിശദീകരിക്കുകയും ചെയ്തു. തന്റെ ഇത്തരം ഇടപെടല്‍ മൂലമാണ് സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കാതെ പോയതെന്നും സ്വാമി വ്യക്തമാക്കുന്നു.
സോണിയയ്ക്ക് മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലായെന്ന് സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടുന്നു. ”ഒരു ഇറ്റാലിയന്‍ അമ്മയുടെ മക്കള്‍ ജനിക്കുമ്പോള്‍ തന്നെ തനിയെ ഇറ്റാലിയന്‍ പൗരന്മാരായി മാറും. 1970ല്‍ രാഹുല്‍ ഗാന്ധി ജനിക്കുമ്പോള്‍ സോണിയാ ഗാന്ധി ഒരു ഇറ്റാലിയന്‍ പൗരയായിരുന്നു. 1983ലായിരുന്നു സോണിയാ ഗാന്ധി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. അതേസമയം സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇപ്പോഴും ഇറ്റാലിയന്‍ പൗരത്വം വേണ്ടായെന്ന് വെച്ചിട്ടില്ല. ഇത് കാരണം രാഹുലിനും പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല”-് സുബ്രഹ്മണ്യന് സ്വാമി വിശദീകരിക്കുന്നു
വീഡിയൊ-
https://www.youtube.com/watch?v=2GyT9dqHxLk
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നതിന്റെ തെളിവാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാഹുലിന്റെ അഹങ്കാരമാണ് ഇത്തരമൊരു പ്രസ്താവനക്ക് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപിച്ചു.
Discussion about this post